Showing posts with label kumarapuram. Show all posts
Showing posts with label kumarapuram. Show all posts

Tuesday, 8 December 2015

കുമാരപുരം പഞ്ചായത്ത്‌ വീണ്ടും വികസന പാതയിലേക്ക്

പ്രിയ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസിന് ഹരിപ്പാട്ടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എഴുതുന്ന കത്ത്..!!
സാറിന് ഓര്‍മയുണ്ടാവും എന്ന് കരുതുന്നു.
ഒരുവര്‍ഷം മുന്‍പ് കുമാരപുരം പഞ്ചായത്തിലെ യു.ഡി.എഫ്. അഴിമതി ഭരണത്തിന് എതിരെ നടന്ന സമരം ??
അംഗന്‍വാടി കുട്ടികള്‍ കാലി തൊഴുത്തില്‍ ഇരുന്ന് പഠിക്കുന്ന കുമാരപുരം പഞ്ചായത്തിലെ മെമ്പര്‍മാര്‍ക്ക് ഉല്ലാസയാത്ര നടത്താന്‍ ജനങ്ങളുടെ ചിലവില്‍ എ.സി. കാര്‍ എന്തിന് എന്ന് ചോദിച്ചിരുന്നു അന്നത്തെ ഡി.വൈ.എഫ്.ഐ. ഹരിപ്പാട് ഏരിയ സെക്രട്ടറി ആയിരുന്ന സഖാവ് സുരേഷ് കുമാര്‍....!!
അതിന് ശേഷം സാറിന്റെ നേതൃത്വത്തില്‍ നടന്ന മറുപടി യോഗത്തില്‍ സുരേഷ് കുമാറിനെ സാര്‍ വിശേഷിപ്പിച്ചത് ഓര്‍മ്മയുണ്ടോ ??
"കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ഡി.വൈ.എഫ്.ഐ. നേതാവ്" എന്ന വാചകം ഓര്‍മ്മയുണ്ടോ സാറിന് ??
കാലം മാറി സാറേ... ജനങ്ങള്‍ പ്രതികരണ ശേഷിയുള്ളവര്‍ തന്നെയാണ്..!!
ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ അന്നത്തെ ആ കറുത്ത വര്‍ഗ്ഗക്കാരന്‍ കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ആയി..
ഇന്ന് ആദ്യ പഞ്ചായത്ത് കമ്മിറ്റിയും കൂടി..!!
ആദ്യതീരുമാനം ആണ് ചുവടെയുള്ള ഫോട്ടോയില്‍ കാണുന്നത്..!!
പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഉല്ലാസയാത്ര നടത്താന്‍ വാങ്ങിയ ആ കാര്‍ ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം  കുമാരപുരം പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ബാക്കിയുള്ള ദിവസം ആ കാര്‍ പഞ്ചായത്ത് പരിസരത്ത് തന്നെ വിശ്രമിക്കും...!!
ഇനിമുതല്‍ കിടപ്പിലായ രോഗികളുടെ വീട്ടിലേക്ക് മരുന്നുകളുമായി ഡോക്റ്ററും നഴ്സും ആശാ വര്‍ക്കറും ആ കാറില്‍ എത്തും...!!
വഴിയില്‍ എവിടെയെങ്കിലും നിന്ന് സാറിനും കാണാം ആ കാഴ്ച...
സഖാവ് സുരേഷ് കുമാറിന് അഭിനന്ദനങ്ങള്‍...!!