Showing posts with label global warming. Show all posts
Showing posts with label global warming. Show all posts

Wednesday, 16 December 2015

ആഗോളതാപനം പകലുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍.

Global Warming


ഒട്ടാവ: ആഗോള താപനം ഭൂമിയില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനു കാരണമാകുന്നതായി കണ്ടെത്തല്‍. ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്റെ വേഗം കുറയുന്നതാണ് ഇതിന് കാരണം. ഇതു കാരണമാണ് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി സമുദ്രജലത്തിന്റെ അളവ് വര്‍ധിക്കുന്നത്. സമുദ്രജലത്തിന്റെ അളവ് വര്‍ധിക്കുന്നതോടെ ധ്രുവപ്രദേശങ്ങളുടെ സ്ഥാനം നിലവിലുള്ള ഡിഗ്രിയില്‍ നിന്ന് വ്യതിചലിക്കും. ഇതോടെ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിലും മാറ്റം വരും. ആല്‍ബെര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ നിരീക്ഷണത്തിന് പിന്നില്‍.

ഇപ്പോഴത്തെ കണക്കുകളനുസരിച്ച് 100 വര്‍ഷത്തിനുള്ളില്‍ ഉത്തര ധ്രുവം 0.5 ഡിഗ്രി മാറുമ്പോള്‍ പകലിന് 1.7 മില്ലിസെന്റ് ദൈര്‍ഘ്യം കൂടുമെന്നാണ് പ്രവചനം. ഇത് ആഗോളതാപനത്തിന്റേയും സമുദ്രജലത്തിന്റേയും അളവ് വര്‍ധിക്കുന്നു. അതേ തോതില്‍ പകലിന്റെ ദൈര്‍ഘ്യവും വര്‍ധിക്കും. സമുദ്രജലത്തിന്റെ അളവിനൊപ്പം മറ്റ് ചില ഘടകങ്ങള്‍ കൂടി പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒന്ന് ഭൂമിക്കു മേലുള്ള ചന്ദ്രന്റെ ഗുരുത്വബലം വര്‍ധിക്കുന്നതാണ്. ഇതും ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്റെ വേഗം കുറയ്ക്കുന്നു. രണ്ടാമതായി ഭൂമിയുടെ ഏറ്റവും ഉള്‍ഭാഗത്ത് ദ്രാവക രൂപത്തിലുള്ള കോറിന്റെ താപവും വേഗവും വര്‍ധിക്കുന്നു. 3000 വര്‍ഷങ്ങളായി ഈ വേഗം വര്‍ധിക്കുന്നത് തുടരുന്നു. ഇതിന്റെ ഫലമായി കോറിനു ചുറ്റുമുള്ള മറ്റ് രണ്ട് പാളികള്‍ മാന്റലും ക്രസ്റ്റും കറങ്ങുന്ന വേഗം കുറയുന്നു. എങ്കിലും മറ്റ് രണ്ട് ഘടകങ്ങള്‍ വരുത്തുന്ന മാറ്റത്തേക്കാള്‍ പലമടങ്ങാണ് സമുദ്രജലം വര്‍ധിക്കുന്നത് മൂലം പകലിന്റെ ദൈര്‍ഘ്യത്തില്‍ ഉണ്ടാകുക.

Tuesday, 8 December 2015

കാലാവസ്ഥാ ഉച്ചകോടി ശ്രദ്ധ അര്‍ഹിക്കുന്നു


പാരിസ്: 2009 ഇലെ കോപ്പന്‍ഹെഗന്‍ കാലാവസ്ഥാ ഉച്ചകൊടിയ്ക്ക് ശേഷം 2015 ഉച്ചകോടി പാരീസില്‍ നടക്കുന്നു. 11 ഇന് അവസാനിക്കുന്ന ഉച്ചകോടിയില്‍ 150 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ആഗോള താപനത്തിലെ വര്‍ദ്ധനവ്‌ 2% കുറയ്ക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

2000 ഇന് ശേഷം ഏറ്റവും ചൂടുകൂടിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചില്ലെങ്കില്‍ 4.8 ഡിഗ്രീ സെല്‍ഷ്യസ് വര്‍ധനയാണ് താപനിലയില്‍ പ്രതീക്ഷിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. വ്യാവസായ മേഖലയിലും ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും, അതിനായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുകയും വേണം.

അമേരിക്ക 2009 ഇല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 30% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015 ഇല്‍ അത് 26-28% ആയി കുറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രഖ്യാപനം 33-35% കുറയ്ക്കുമെന്നാണ്. 2030 ഇന് ശേഷം ചൈന വന്‍തോതില്‍ കാര്‍ബണ്‍ ഉപയോഗം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചു.

വികസിത രാജ്യങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നിയമത്തിനായാണ് വാദിക്കുന്നത്. എന്നാല്‍ അവര്‍ വികസിച്ചത് വന്‍തോതിലുള്ള ബഹിര്‍ഗമനത്തിലൂടെയാണ്. വികസ്വര രാജ്യങ്ങള്‍ ഇപ്പോഴും വ്യവസായ വാത്ക്കരണത്തിന്‍റെ തുടക്കത്തിലാണ്‌. അതിനാല്‍ അവരോട് കാര്‍ബണ്‍ ഇതര സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല. അതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക്സാവകാശം നല്‍കുകയോ, സാമ്പത്തിക സഹായം നല്‍കുകയോ വേണം.