Showing posts with label kerala high court. Show all posts
Showing posts with label kerala high court. Show all posts

Saturday, 12 December 2015

കോടതി വിധി: മുഖ്യമന്ത്രി രാജി വയ്ക്കണം



എറണാകുളം: ഡേവിഡ്‌ ലാലി എന്ന ക്രിമിനല്‍ കേസ് പ്രതിയുടെ തടവ് ശിക്ഷ ഒഴിവാക്കി 1 ലക്ഷം രൂപ പിഴ ആക്കി മാറ്റിയ മുഖ്യമന്ത്രിയുടെ നടപടി ഹൈ കോടതി റദ്ദു ചെയ്തു. 1987 ഇലാണ് കേസിന് ആസ്പദമായ സംഭവം. ജോര്‍ജ്ജ്കുട്ടി എന്ന ആളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ 2 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച മജിസ്ട്രേട്ട് കോടതി വിധി ഹൈ കോടതിയും, സുപ്രീം കോടതിയും ശരി വച്ചതിനു ശേഷം ഒളിവില്‍ കഴിയുന്ന പ്രതിയാണ് മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയത്.


നിയമ സെക്രട്ടറിയുടെ നിയമോപദേശവും, DGP യുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്ന് കോടതിയുടെ വിമര്‍ശനവും, സാഹശ്ചര്യ തെളിവുകളും വെളിവാക്കുന്നു. ' എനിക്ക് ശരിയെന്നുതോന്നുന്നത് ഞാന്‍ ചെയ്യും' എന്ന അന്നത്തെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ താന്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് വെളിവാക്കുന്നത്. ക്രിമിനലുകളുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദം കഴിഞ്ഞ കാലം വിസ്മരിക്കാത്ത ആര്‍ക്കും അത്ഭുതമുണ്ടാക്കില്ല.

Tuesday, 8 December 2015

വേണ്ടത് EMS ഇന്റെ അവധി സങ്കൽപം

ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ സർക്കാർ ജോലിക്കാർ വീട്ടിലിരിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. അവധി ദിനങ്ങൾ കുറയ്ക്കുവാനും, ജോലി ദിനങ്ങൾ കൂട്ടുവാനും കഴിഞ്ഞ ദിവസം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുകയും ചെയ്തു.
സർക്കാർ ജോലിക്കാർക്കാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്. മറ്റുള്ളവർക്ക് ജോലി ചെയ്യാതെ കഴിയില്ല. അവധി വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുമ്പോൾ അധ്യാപകർക്കും ലഭിക്കുന്നു. കേരളത്തിൽ വർഷത്തിൽ 170 ദിനമേ അധ്യാപനം നടക്കുന്നുള്ളൂ. അംഗീകൃത അവധികൾക്കും, ഞായറാഴ്ചകൾക്കും പുറമേ 30 ദേശീയ അവധി ദിനങ്ങൾ കേരളത്തിലുണ്ട്. അവധി പലപ്പോഴും അവകാശമായി കാണുന്നു എന്നതും ദു:ഖകരമാണ്.

ഡോ. APJ അബ്ദുൾ കലാമിനെ പോലുള്ള പല മഹാന്മാരുടെയും മരണത്തിൽ നാം ജോലി ചെയ്തു ബഹുമാനം സൂചിപ്പിച്ചു. ദശാബ്ദങ്ങൾക്ക് മുൻപ് EMS നമ്പൂതിരിപ്പാട്‌ മുന്നോട്ട് വച്ച ആശയത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെടാതിരിക്കുന്നു. ആഗോള പ്രാധാന്യമുള്ള ദിനങ്ങളിൽ മാത്രം പൊതു അവധി നൽകുകയും, മറ്റ് ആഘോഷങ്ങളിൽ അർഹതപ്പെട്ടവർക്ക് മാത്രം അവധി നൽകയും ചെയ്യണം എന്നതായിരുന്നു അത്. അവധിങ്ങളുടെ അനാവശ്യകതയെ ക്കുറിച്ച് ഹൈക്കോടതിയും, ശമ്പള ക്കമ്മീഷനും വ്യാകുലപ്പെടുമ്പോൾ ദശാബ്ദങ്ങൾക്ക് ശേഷവും EMS ഇന്റെ വാക്കുകൾക്ക് പ്രാധാന്യമേറെ.