Showing posts with label thoracic surgery. Show all posts
Showing posts with label thoracic surgery. Show all posts

Tuesday, 8 December 2015

ഹൃദയ ശസ്ത്രസ്ക്രിയ നടത്താന്‍ ആളില്ല

MS കോഴ്സിനു ശേഷം നടത്തുന്ന 3 വര്‍ഷത്തെ MCH തൊറാസിക് ശാസ്ത്രസ്ക്രിയ പഠിക്കാന്‍ ആളില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ 1 സീറ്റും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 സീറ്റും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 4 സീറ്റും ആണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഒഴിഞ്ഞു കിടക്കുന്നത്. ഇത് അമിത ചെലവ് ഇത്തരം ശാസ്ത്രസ്ക്രിയകള്‍ക്ക് കാരണമാകുന്നു. പഠനത്തിനു ശേഷം സ്വകാര്യ പ്രാക്ടീസിന് അവസരമില്ലാത്തതാണ് വിദ്യാഭ്യാസ കമ്പോളത്തില്‍ തൊറാസിക് ശാസ്ത്രസ്ക്രിയയ്ക്ക് ആവശ്യക്കാര്‍ കുറയുന്നതിന് കാരണം.

MBBS ഇന് 50 ലക്ഷവും, PG യ്ക്ക് 1-1.5 കോടിയും കോഴ കൊടുത്ത്പ്രവേശനം നേടി ഡോക്ടര്‍മാര്‍ ആകുന്നവര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ വര്ഷം 500 ഹൃദയം തുറന്ന ശസ്ത്രസ്ക്രിയയും, 250 മറ്റു ശസ്ത്രസ്ക്രിയകളും നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഏഷ്യയിലെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആസ്പത്രിയുമാണ്. എന്നാല്‍ നവജാത ശിശുക്കളുടെ ഹൃദയ ശാസ്ത്രസ്കൃയയ്ക്ക് മലബാര്‍ ജനതയ്ക്ക് സ്വകാര്യ ആസ്പത്രികളെയോ, തിരുവനന്തപുരം ശ്രീചിത്തിര ആസ്പത്രിയെയോ മറ്റു ആസ്പത്രികളെയോ സമീപിക്കേണ്ട അവസ്ഥയാണ്.

തൊറാസിക് ശാസ്ത്രസ്ക്രിയ വിഭാഗത്തിലേക്ക് നിലവിലെ PSC ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുക,കാര്‍ഡിയാക് അനസ്തേഷ്യയ്ക്ക് DM കോഴ്സ് തുടങ്ങുക, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റിനു MCI സര്‍ട്ടിഫിക്കെഷന്‍ ഉറപ്പുവരുത്തുക എന്നിവ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.