തൃശൂര്‍: എഴുത്തുകാരിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്‌മി പാര്‍ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. എന്നാല്‍ പാര്‍ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ പാര്‍ടിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പറയുന്നു.
അതേസമയം സൌത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്കിടയാക്കിയെതെന്ന് പറയുന്നു. സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു സാറ ജോസഫ്.

No comments:
Post a Comment