Showing posts with label Kummanam Rajasekharan. Show all posts
Showing posts with label Kummanam Rajasekharan. Show all posts
Wednesday, 23 December 2015
കുട്ടികൾക്കുള്ള സ്കോളര്‍ഷിപ്: കുമ്മനം ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു
കൊച്ചി : മുസ്ലിം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമ്പോള്‍ ഹിന്ദു കുട്ടികളെ അവഗണിക്കുന്നുവെന്ന പുതിയ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നത്. ഹിന്ദുക്കളിലെ മുന്നോക്കവിഭാഗക്കാരായ കുട്ടികള്‍ക്കുപോലും പഠനത്തിന് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുണ്ട്. മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പൊയ് വെടി.
2014 മാര്‍ച്ച്വരെ 14 കോടി രൂപ മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ് നല്‍കിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2015–16ലെ കോര്‍പറേഷന്റെ വിദ്യാസമുന്നതി അവാര്‍ഡിന്റെ വിജ്ഞാപനം എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് ദ്വൈവാരികയുടെ ഡിസംബര്‍ ഒന്ന് പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാസമുന്നതി സ്കോളര്‍ഷിപ്് ഹൈസ്കൂള്‍വിഭാഗത്തില്‍ 2,000 രൂപവീതം 20,000 പേര്‍ക്കും ഹയര്‍ സെക്കന്‍ഡറിയില്‍ 3,000 രൂപവീതം 14,000 പേര്‍ക്കുമാണ് നല്‍കുന്നത്. ബിരുദപഠനത്തിന് 5,000 രൂപവീതം 3,500 പേര്‍ക്കും പ്രൊഫഷണല്‍ ബിരുദത്തിന് 7,000 രൂപവീതം 2,500 പേര്‍ക്കുമാണുള്ളത്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 6,000 രൂപവീതം 1,667 പേര്‍ക്കാണുള്ളത്. പ്രൊഫഷണല്‍ വിഭാഗത്തില്‍ 8,000 രൂപയുടെ 1,250 സ്കോളര്‍ഷിപ്പാണുള്ളത്.
ഐഐടി, ഐഐഎം പോലുള്ള ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയവ തിരികെലഭിക്കുന്നതിന് പരമാവധി 50,000 രൂപ വരെയുള്ള 120 സ്കോളര്‍ഷിപ്പുമുണ്ട്. കമീഷന്റെ വെബ്സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഇത്രയും പദ്ധതികള്‍ നടപ്പായാല്‍ ഗുണഭോക്താക്കളില്‍ മഹാഭൂരിപക്ഷവും ഹിന്ദു വിദ്യാര്‍ഥികളാകും. പട്ടികജാതി, വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും ഹിന്ദുസമുദായത്തില്‍ ജനിച്ചവരാകും. ഇത് മറച്ചുവച്ചാണ് ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പിന് കുമ്മനം സ്കോളര്‍ഷിപ്പിനെ ഉപയോഗിക്കുന്നത്.
കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് വി.എസ്
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തീക്കളിയാണെന്നും വി.എസ് ആരോപിച്ചു. ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ ക്ഷേത്ര കമ്മറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ക്ഷേത്ര ഭരണം ഭക്തര്‍ക്ക് വിട്ടു കൊടുക്കണമെന്നും സര്‍ക്കാരിന്റെ കൈവശം ക്ഷേത്ര സ്വത്തുക്കളുണ്ടെന്നും കുമ്മനം പറഞ്ഞിരുന്നു.
Tuesday, 22 December 2015
ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു...
പത്തനംതിട്ട : അടൂരില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരകളായ വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫെയ്സ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു. ബീച്ച് കാണിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപെട്ട ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിച്ചാണ് കുമ്മനം രാജശേഖരന്‍ തന്റെ ഫെയ്സ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. 'കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിക്കുന്നു'. എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് കുമ്മനം പോസ്റ്റ് ചെയ്തത്.
ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പമാണ് കുമ്മനം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപരമായ അക്രമണങ്ങള്‍ക്കെതിരെ 2012 ല്‍ നിലവില്‍ വന്ന നിയമത്തിലെ സെക്ഷന്‍ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടംബപരമായ വിവരങ്ങളോ, വാര്‍ത്തകളോ, പ്രസിദ്ധീകരിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് കുമ്മനത്തിന്റെ പ്രവൃത്തി.
Subscribe to:
Posts (Atom)


