Tuesday, 15 December 2015

സഭാ സ്തംഭനം മൂലം നടത്താന്‍ കഴിയാത്ത പ്രസംഗത്തിലെ എന്‍റെ മുഖ്യവാദം


സഭാ സ്തംഭനം മൂലം നടത്താന്‍ കഴിയാത്ത പ്രസംഗത്തിലെ എന്‍റെ മുഖ്യവാദം ഇതാ : എന്തിന് അധികഗ്രാന്റുകള്‍ സഭ അംഗീകരിക്കണം? ബജറ്റ് സമ്മേളനത്തില്‍ അനുവദിച്ച ഗ്രാന്റുകളില്‍ നിന്ന് എത്ര ചെലവഴിച്ചു? ട്രെഷറി കണക്ക് പ്രകാരം 2015 -16 ലെ വാര്‍ഷിക പദ്ധതിക്ക് അനുവദിച്ച തുകയില്‍ കേവലം 14 ശതമാനം തുകമാത്രമേ നവംബര്‍ വരെ ചെലവഴിചിട്ടുള്ളൂ. ഇനി കൂടുതല്‍ ഗ്രാന്റ് അനുവദിച്ചാല്‍ അതിനുള്ള വരുമാനം എവിടെ നിന്ന്? കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷത്തെ നവംബര്‍ വരെയുള്ള വില്‍പ്പനനികുതി കേവലം 8 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയും മോട്ടോര്‍ വാഹന നികുതിയും 12 ശതമാനം വീതം. എക്സൈസ് ആണ്താരം . 21 ശതമാനം വര്‍ദ്ധിച്ചു. ബാര്‍ പൂട്ടിയാലെന്താ, വരുമാനം കൂടി. എന്നിട്ടെന്താണ് ചെയ്യുന്നത്? കൂടുതല്‍കടം വാങ്ങുക. കേന്ദ്രസര്‍ക്കാര്‍ ഈവര്‍ഷത്തേക്ക് അനുവദിച്ച 15000 കോടി രൂപ വായ്പ എടുക്കാനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി. അധികമായി 6000 കോടി രൂപ കൂടികടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡിസംബര്‍ ആദ്യം കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരിക്കുകായാണ്. ഇത് കൂടി അനുവദിചെന്നിരിക്കട്ടെ. ഫലമെന്തായിരിക്കും. ബജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ കമ്മി വര്‍ഷാവസാനം 8555 കോടിരൂപയാണ്. ഇതിനോടൊപ്പം 6000 കോടികൂടി ദീപാളി കുളിച്ചാല്‍ കമ്മി 14000 കോടി രൂപ എങ്കിലുമായി ഉയരും.എന്ന് വച്ചാല്‍ റവന്യു കമ്മി 2.4 ശതമാനമായി ഉയരും. കേന്ദ്രസര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം റവന്യൂ കമ്മി അടുത്തവര്‍ഷം പൂജ്യം ആകേണ്ടതാണ്. എന്നാല്‍ കമ്മി കുറയുന്നതിന് പകരം കഴിഞ്ഞ വര്‍ഷം 2 ശതമാനം ആയിരുന്നത് നടപ്പുവര്‍ഷം 2.4 ശതമാനം ആയി ഉയരും. അടുത്ത വര്‍ഷം ഇതിനുള്ള പിഴ കേരളസര്‍ക്കാര്‍ നല്‍കേണ്ടി വരും. നടപ്പുവര്‍ഷം കമ്മി ഇല്ലാതാക്കാന്‍ എന്ന് പറഞ്ഞു 4000 കോടിരൂപ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. അടുത്തവര്‍ഷം 3000 കോടി രൂപ കിട്ടണം. ഉമ്മന്‍ചാണ്ടിയുടെ നിരുത്തരവാദപരമായ ധനകാര്യ മാനേജ്മെന്റ് മൂലം ഈ തുക അടുത്ത വര്‍ഷം ലഭിക്കാതെ വന്നേക്കാം . ഇന്നിന്റെ മാത്രമല്ല നാളെയുടെ സാമ്പത്തീക ഭദ്രതയും കൂടെ തകര്‍ത്ത് കൊണ്ടായിരിക്കും യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുക.

3 comments:

  1. Nasippichit thanne ponodo konthan chandi

    ReplyDelete
  2. Saghaave nammal athikaarathil varumbol pettiyil onnum undaavilla alle paavangale sahaayikkaan. Ellaam ummen theerthittundaavum annartham. Aa kendrathinte paisayengilum vachittu podo ummen chandichaaaa

    ReplyDelete
  3. Saghaave nammal athikaarathil varumbol pettiyil onnum undaavilla alle paavangale sahaayikkaan. Ellaam ummen theerthittundaavum annartham. Aa kendrathinte paisayengilum vachittu podo ummen chandichaaaa

    ReplyDelete