Monday, 14 December 2015

മോദിയുടെ വേദിയില്‍ കല്ലുകടി;



പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോഡിയുടെ ആദ്യ കേരള സന്ദര്‍ശനത്തില്‍ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് പിഴച്ചു. പ്രസംഗം പരിഭാഷപ്പെടുത്താന്‍ തയ്യാറായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിഴച്ചു. മോദിയുടെ പ്രസംഗം അതേപടി പരിഭാഷപ്പെടുത്താന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. ആശയത്തിലും അര്‍ത്ഥത്തിലും വ്യത്യാസം വരുത്തിയായിരുന്നു പരിഭാഷ പ്രസംഗത്തിന്റെ തുടക്കം. പ്രധാനമന്ത്രിയായതിന് ശേഷം കേരളത്തില്‍ വൈകിയെത്തിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്ന മോദി പ്രസംഗം തുടങ്ങിയത്. എന്നാല്‍ പരിഭാഷപ്പെടുത്തിയ സുരേന്ദ്രന്‍ ഇക്കാര്യം വിഴുങ്ങി. കേരളത്തില്‍ എത്താനായതില്‍ സന്തോഷം എന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. വേദിയിലിരുന്ന ഹിന്ദി അറിയാവുന്ന മറ്റ് നേതാക്കള്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ കെ സുരേന്ദ്രന് പരിഭാഷ പ്രസംഗം നിര്‍ത്തേണ്ടി വന്നു. കെ സുരേന്ദ്രനെ നരേന്ദ്രമോദി ശാസിക്കുകയും ചെയ്തു. മറ്റാരെങ്കിലും പരിഭാഷപ്പെടുത്തല്‍ ഏറ്റെടുക്കാന്‍ മോഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പരിഭാഷപ്പെടുത്തുന്ന ജോലി ഏറ്റെടുത്തു. ഒരു മിനുട്ടോളം വൈകിയാണ് പ്രസംഗം തുടര്‍ന്നത്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കഷ്ടമായിപ്പോയി,അറിയാവുന്ന ആരേയും കി്യില്ലേ.

    ReplyDelete
  3. കഷ്ടമായിപ്പോയി,അറിയാവുന്ന ആരേയും കി്യില്ലേ.

    ReplyDelete