Sunday, 13 December 2015

"ചില സോളാർ സംശയങ്ങൾ".. ഏതൊരു സാധാരണ പൗരനും സ്വാഭാവികമായുണ്ടാവുന്ന ചില സംശയങ്ങൾ


"ചില സോളാർ സംശയങ്ങൾ".. ഏതൊരു സാധാരണ പൗരനും സ്വാഭാവികമായുണ്ടാവുന്ന ചില സംശയങ്ങളാണ് ഞാനിവിടെ ഉന്നയിക്കുന്നത്... 1) കോണ്‍ഗ്രസ്സുകാർ അവകാശപ്പെടുന്ന പോലെ സോളാർ അഴിമതിക്കേസ് ഒരു കെട്ടുകഥയാണെങ്കിൽ പിന്നെ ജോപ്പനും ബിജുരാധാകൃഷ്ണനും, സരിതയും മറ്റുപലരും ജയിൽശിക്ഷ അനുഭവിക്കുന്നതെന്തിന്..? 2) കോണ്‍ഗ്രസ്സ് മന്ത്രിമാരും,MLA മാരും തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് ആരോപിച്ചത് സരിതയാണ്.. ഉമ്മൻചാണ്ടി സരിതയുമായി വേഴ്ച നടത്തിയെന്ന് ആരോപിച്ചത് ബിജുവും.. ഇവർ രണ്ടു പേർക്കെതിരെയും ഒരു നിയമനടപടിക്കും തയ്യാറാകാത്ത കൊങ്ങികൾ വീസ്സിനെയും, CPM നെയും തെറിവിളിക്കുന്നതിന്റെ കാരണം...? 3) UDF ഭരണത്തിൽ രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ രണ്ടു വർഷത്തിലേറെയായി പോലീസ് കസ്റ്റഡിയിലുള്ള ബിജുരാധാകൃഷ്ണനുമായി ഗൂഡാലോചന നടത്താൻ ഇടത് നേതാക്കൾക്ക് കഴിയുമോ..? ഇല്ല എങ്കിൽ പിന്നെ ഗൂഡാലോചനക്ക് പിന്നിൽ ആര്..? 4) സോളാർ കേസ് അന്വേഷിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തന്നെ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഉത്തരവ് പ്രകാരം ചെന്നിത്തലയുടെ പോലീസ് ജയിൽ പുള്ളിയായ ബിജുവിനെയും കൊണ്ട് മുഖ്യമന്ത്രിയുടെ അനുമതിപ്രകാരം നിങ്ങൾ തന്നെ നടത്തിയ "ഒരു സിഡിയുടെ സത്യാന്വേഷണപരീക്ഷണ യാത്രാ" നാടകം പര്യവസാനിച്ചപ്പോൾ പ്രതിപക്ഷം എങ്ങനെയാണ് കുറ്റക്കാരാകുന്നത്..? 5) സർവ്വോപരി മാന്യനും, നിരപരാധിയുമാണ്‌ ഉമ്മൻചാണ്ടിയെങ്കിൽ സോളാർ കേസിൽ നിർണ്ണായക വഴിത്തിരിവാകുമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ CCTV ദൃശ്യങ്ങൾ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നില്ല..? 6) ഇത്രയും കോലാഹലങ്ങൾ സൃഷ്ടിച്ച സോളാർ കേസിലെ മുഖ്യ പ്രതിയുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ എന്താണ് ചർച്ചിച്ചതെന്ന്‌ എന്തുകൊണ്ട് തുറന്നു പറയുന്നില്ല..? 7) കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരമോന്നത നേതാവും, മുഖ്യമന്ത്രിയുമായിട്ടുള്ള ഒരാൾക്കെതിരെ ഇത്രയും വൃത്തികെട്ട രീതിയിൽ അഴിമതിക്കാരനും, കൊള്ളക്കാരനും,വെടിവീരനുമായ നികൃഷ്ട ജീവിയായി ചിത്രീകരിച്ചിട്ട് പോലും അവർക്കെതിരെ ഒരു നിയമനടപടി സ്വീകരിക്കാൻ ഒരൊറ്റ കോണ്‍ഗ്രസ്സുകാരൻ പോലും തയ്യാറാകാത്തതിലെ "ഗുട്ടൻസ്" എന്താണ്..? 8)സോളാര്‍ കേസുകള്‍ ഒതുതീര്‍പ്പക്കാന്‍ നല്‍കിയ കോടികള്‍ സരിതയ്ക്ക് എങ്ങനെ കിട്ടി ? ഈ ചോദ്യങ്ങൾക്ക് മറുപടി തന്ന് പൊതുസമൂഹത്തിനുമുണ്ടായ സംശയങ്ങൾ ദൂരീകരിച്ച്‌ തരുവാൻ ഓരോ കോണ്‍ഗ്രസ്സുകാരോടും വിനീതമായി അഭ്യർത്ഥിക്കുന്നു...

1 comment:

  1. അറസ്റ്റ് ചെയ്യുന്ന സമയത്ത് സരിതയുടെ അക്കൌണ്ടില്‍ പണമൊന്നും ഇല്ലായിരുന്നു
    ജയിലില്‍ കിടന്നുകൊണ്ട് കേസ് ഒതുതീര്‍പ്പക്കാന്‍ പണം എവിടുന്നു കിട്ടി
    തട്ടിപ്പുകേസില്‍ അകത്തായ ഒരു വ്യക്തിക്ക് ബന്ധുക്കള്‍ പണം കൊടുത്തു സഹായിക്കുമോ അതും ഇത്രയും വലിയ തുക

    ReplyDelete