എറണാകുളം: ഡേവിഡ് ലാലി എന്ന ക്രിമിനല്‍ കേസ് പ്രതിയുടെ തടവ് ശിക്ഷ ഒഴിവാക്കി 1 ലക്ഷം രൂപ പിഴ ആക്കി മാറ്റിയ മുഖ്യമന്ത്രിയുടെ നടപടി ഹൈ കോടതി റദ്ദു ചെയ്തു. 1987 ഇലാണ് കേസിന് ആസ്പദമായ സംഭവം. ജോര്‍ജ്ജ്കുട്ടി എന്ന ആളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ 2 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച മജിസ്ട്രേട്ട് കോടതി വിധി ഹൈ കോടതിയും, സുപ്രീം കോടതിയും ശരി വച്ചതിനു ശേഷം ഒളിവില്‍ കഴിയുന്ന പ്രതിയാണ് മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയത്.
നിയമ സെക്രട്ടറിയുടെ നിയമോപദേശവും, DGP യുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്ന് കോടതിയുടെ വിമര്‍ശനവും, സാഹശ്ചര്യ തെളിവുകളും വെളിവാക്കുന്നു. ' എനിക്ക് ശരിയെന്നുതോന്നുന്നത് ഞാന്‍ ചെയ്യും' എന്ന അന്നത്തെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ താന്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് വെളിവാക്കുന്നത്. ക്രിമിനലുകളുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദം കഴിഞ്ഞ കാലം വിസ്മരിക്കാത്ത ആര്‍ക്കും അത്ഭുതമുണ്ടാക്കില്ല.

നാടിനു പേരിദോഷം ഉണ്ടാക്കാന്‍.
ReplyDelete