Tuesday, 15 December 2015

നവമാധ്യമ രംഗത്തെ പുത്തൻ ആവേശമായ സിപിഐഎം സൈബർ വോയിസ്‌ന്റെ രണ്ടാമത് സംഘടനാ സമ്മേളനം ഇന്നലെ നടന്നു.

CPIM Cyber Voice admin pannel


കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ന്റെ പ്രവർത്തകരുടെയും അനുഭാവികളുടെയും  നവമാധ്യമ കൂട്ടായ്മയായ സിപിഐഎം സൈബർ വോയിസ്‌ന്റെ രണ്ടാമത് സംഘടനാ സമ്മേളനം ഡിസംബർ 14  ഇന്ത്യൻ സമയം രാത്രി 8 നു സിപിഐഎം സൈബർ വോയിസ്‌ ഗ്രൂപ്പിൽ നടന്നു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകളും വരും കാലങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെകുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്തു. ഇടതുപക്ഷ നവമാധ്യമ കൂട്ടായ്മകൾക്ക് അവരുടെ പ്രവർത്തനം ശരിയായ ദിശയിൽ മുൻപോട്ടു കൊണ്ട്പോകുന്നതിനുള്ള മാർഗദർശിയായ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.

നവമാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ  സിപിഐഎം സൈബർ വോയിസ്‌ന്റെ വളർച്ച ഒരു പുത്തൻ ആവേശമായി മാറുകയും പൊതുജന ശ്രദ്ധയാർജിക്കുകയും ചെയ്തു കഴിഞ്ഞു. ഈ വർഷം ഫെബ്രുവരി 16 നു നാൽപ്പത്തിയഞ്ചു പേർ ചേർന്ന് ഫേസ്ബുക്കിൽ തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുമായി അമ്പതിനായിരത്തിന് മുകളിൽ അംഗങ്ങൾ ഇന്നുണ്ട്. ഈ കൂട്ടായ്മയിന്നു ഏറ്റവും അധികം അംഗങ്ങളുള്ള നവമാധ്യമ കൂട്ടായ്മകളിൽ ഒന്നാണ്. പത്തു വാട്ട്സാപ്പ് ഗ്രൂപ്പുകളും ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പും രണ്ടു ഫേസ്ബുക്ക്‌ പേജുകളും ഒരു ബ്ലോഗും സിപിഐഎം സൈബർ വോയിസ്‌ന്റെ പേരിലുണ്ട്. കേരളം ഉൾപ്പടെ ഏഴു സംസ്ഥാനങ്ങളിൽ വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ട്‌. തമിഴ്നാട്, പശ്ചിമബംഗാൾ, ത്രിപുര, രാജസ്ഥാൻ, ജാർഘണ്ട്, മദ്ധ്യപ്രദേശ്‌ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.

സിപിഐഎം സൈബർ വോയിസ്‌ന്റെ ബ്ലോഗ്‌ ഡിസംബർ ഏഴിന് ആരംഭിച്ചു വെറും ഒരാഴ്ച പിന്നിടുമ്പോൾ 9500 സന്ദർശകർ ഈ ബ്ലോഗിൽ ഉണ്ടായി എന്നത് നവമാധ്യമാരംഗത്തെ ഈ കൂട്ടായ്മയുടെ പ്രാധാന്യവും സ്വാധീനവും വിളിച്ചോതുന്നതാണ്. ദേശാഭിമാനിയുടെയും പീപ്പിൾ ഡെമോക്രസിയുടെയും മുഖപ്രസംഗങ്ങൾ സിപിഐഎം സൈബർ വോയിസ്‌ അവതരിപ്പിക്കുന്നത്‌ ഇതിനോടകം പൊതുജനശ്രദ്ധ നേടുകയും പല മുൻനിര രാക്ഷ്ട്രീയ നേതാക്കന്മാരുടെയും അനുമോദനങ്ങൾ നേടാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചുവെന്നതു അഭിമാനാർഹാമാണ്. ഇത്തരത്തിൽ മറ്റേതു നവമാധ്യമ കൂട്ടായ്മകൾക്കും അവകാശപ്പെടാൻ കഴിയാത്ത മുന്നേറ്റമാണ് സിപിഐഎം സൈബർ വോയിസ്‌ നടത്തുന്നത്.

രാക്ഷ്ട്രീയ പൊതു രംഗങ്ങളിൽ ഇതിനോടകം തന്നെ വ്യക്തമായ ഇടപടലുകൾ നടത്തുവാൻ സിപിഐഎം സൈബർ വോയിസ്‌നു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. സിപിഐഎം നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിലും, ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന യുവജന മാർച്ചിലും, കഴിഞ്ഞ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും സിപിഐഎം സൈബർ വോയിസ്‌ വ്യക്തമായ പങ്കു വഹിച്ചു. ഇതിലെല്ലാം ഉപരിയായി എടുത്തു പറയേണ്ടത് സിപിഐഎം സൈബർ വോയിസ്‌ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളാണ്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിലുള്ള നിത ഫാത്തിമ എന്ന കുട്ടിക്ക് ഇരുപതു ലക്ഷത്തിലധികം രൂപ ചികിത്സ ധനസഹായം സ്വരൂപിച്ചു നൽകാൻ കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. രണ്ടു വൃക്കകളും തകരാറിലായ സ: ശിവദാസന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രീയയ്ക്ക് വേണ്ടിയുള്ള ധനസഹായ ഫണ്ട് ശേഖരണവുമായി ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്നതു ഈ കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയും നന്മയും തുറന്നു കാട്ടുന്നു.

പ്രസിഡണ്ട്‌  രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം  അലി നെടുങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു.  സനീഷ് സ്വാഗതവും മജീദ്‌ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി  ടി.എൻ ഷബീർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് വിശദമായ പൊതുചർച്ചയും ചർച്ചയ്ക്ക് ഷെബീർ മറുപടിയും പറഞ്ഞു. രക്ഷാധികാരി സാദിക്കിന്റെ മേൽനോട്ടത്തിൽ ഇരുപത്തിയൊന്നു അംഗ അഡ്മിൻ പാനലും പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ: സാദിക്ക്, സ: അലി എന്നിവരെ രക്ഷാധികാരികളായും സ: രാജീവിനെ പ്രസിഡണ്ടായും  സ: ഷെബീറിനെ സെക്രട്ടറിയായും സ: അശ്വതി, സ: ബഷീർ എന്നിവരെ വൈസ് പ്രസിഡണ്ട്‌മാരായും സ: സനീഷ്, സ: അനീഷ്‌ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സ: മജീദിനെ ട്രെഷററായും  തിരഞ്ഞെടുത്തു. സ: രവി, സ: ശ്രീകുമാർ, സ: ബിനു ബാബു, സ: റോബിന്സ്, സ: ജെറിൻ, സ: വിനീഷ്, സ: അനൂപ്‌ മാധവ്, സ: അനിൽകുമാർ, സ: ഷലീൽ, സ: ബിബീഷ്, സ: നൗഷാദ് അലി, സ: നെെബു എന്നിവരാണ് മറ്റു അഡ്മിൻ പാനൽ അംഗങ്ങൾ.

സമ്മേളനം പാസ്സാക്കിയ പ്രമേയം.
1. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന ഇടതുപക്ഷ സ്വഭാവമുള്ളവർ തങ്ങളുടെ വാക്കുകളിൽ മിതത്വം പാലിക്കണം.
2. ആശയം പ്രചരിപ്പിക്കുവാൻ ആകണം നമ്മൾ ശ്രദ്ധിക്കേണ്ടത്, അനാവശ്യമായ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന പോസ്റ്റുകളോ കമൻറുകളോ ഒഴിവാക്കുവാൻ ശ്രമിക്കണം.
3. ഇടതുപക്ഷ സ്വഭാവമുള്ള ഗ്രൂപുകൾക്ക്‌ ഒരു ഏകീകൃത കൂട്ടായ്മ ഉണ്ടാക്കണം. ഇത് വഴി പ്രവർത്തനങ്ങൾ എകീകരിക്കപ്പെടണം. അങ്ങനെയുള്ള എല്ലാ ഇടതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ കൂട്ടായ്മകൾക്ക് ഒരു ലിഖിതമായ ഭരണഘടന ഉണ്ടാക്കുവാൻ ശ്രമിക്കണം. ഇത് എല്ലാ സോഷ്യൽ മീഡിയ സഖാക്കളും പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം.
4. എല്ലാ ഇടതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുകളെയും അതാതു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഒരു നിരീക്ഷണം ഉണ്ടാക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണം. ഇതുവഴി അനർത്ഥമായി പ്രസ്ഥാനത്തിന് ദോഷകരമായി ബാധിക്കുന്ന സോഷ്യൽ മീഡിയ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
5. ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്ന എല്ലാ മേഖലകളിലേയും സോഷ്യല്‍ ഗ്രൂപ്പുകള്‍ വരാന്‍ പോകുന്ന കേരള നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തിനു ദോഷം വരാത്ത രീതിയില്‍ സജീവമായി ഇടപെടണമെന്ന് സി.പി.ഐ.എം. സൈബര്‍ വോയിസ്‌ സോഷ്യല്‍ ഗ്രൂപ്പുകളോട് അഭ്യര്‍ത്ഥിക്കുന്നു

12 comments:

  1. എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  3. Cpim സൈബർ വോയിസ്‌ പുതിയ അഡ്മിൻ പാനലിനു നൂറ് ചുമപ്പിൻ അഭിവാദ്യങ്ങൾ ലാൽസലാം സഖാകളെ 🌹🌹🌹🌹🌹🌹

    ReplyDelete
  4. നവമാധ്യമ രംഗത്ത് കൂടുതൽ കരുത്തോടെ പ്രസഥാനത്തിന് മുതൽകൂട്ടാകാൻ CPIM CYBER VOICE ന് വരും നാളുകളിലും കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  5. നവമാധ്യമ രംഗത്ത് കൂടുതൽ കരുത്തോടെ പ്രസഥാനത്തിന് മുതൽകൂട്ടാകാൻ CPIM CYBER VOICE ന് വരും നാളുകളിലും കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  6. 100 chuvappan abivadyangal sagakkalle..

    ReplyDelete
  7. 100 chuvappan abivadyangal sagakkalle..

    ReplyDelete
  8. അഭിവാദ്യങ്ങൾ

    ReplyDelete
  9. അഭിവാദ്യങ്ങൾ,

    ReplyDelete
  10. അഭിവാദ്യങ്ങൾ,

    ReplyDelete