Tuesday, 8 December 2015

വ്യാപാര മത്സര കമ്മീഷന്‍റെ നടപടികള്‍ പ്രശംസനീയം

കൈമാറ്റത്തിന്‍റെ കണക്കില്‍ ആയുധ വിപണിയേക്കാള്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നതാണ് ഔഷധ വിപണി. അതിനാല്‍ ഈ മേഖലയില്‍ അധാര്‍മ്മീക പ്രവണതകള്‍ ചിന്തകള്‍ക്കും അതീതമാണ്. ഔഷധ കമ്പനികളും, വ്യാപാര സംഘടനകളും, ഡോക്ടര്‍മാരും, സര്‍ക്കാര്‍ വകുപ്പുകളും എല്ലാം ഈ പ്രവണതകളില്‍ പങ്കാളികളാകുന്നു.അതുകൊണ്ട് തന്നെ വ്യാപാര മത്സര കമ്മീഷന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് ഔഷധ വിപണിയില്‍ നിന്നാണ്.


വിതരണാവകാശം നല്‍കാം എന്ന് ഉറപ്പു നല്‍കി പാലക്കാട് സ്വദേശിയില്‍ നിന്നും അപേക്ഷ വാങ്ങി മതിയായ കാരണം കാണിക്കാതെ അത് തള്ളിയതിനെ തുടര്‍ന്ന് ആലക്കെം ലബോറട്ടറീസ് എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തു. 3 വര്‍ഷത്തെ വിറ്റുവരവായ 2487  കോടിയുടെ 3% ആയ 74.6 കോടി രൂപ കമ്പനി നഷ്ടപരിഹാരം നല്‍കണം. അപ്പീലിന് അവസരമുണ്ട്.

ഓള്‍ കേരളകെമിസ്റ്റ്സ്ആണ്ട്ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനും 4 ലക്ഷം രൂപ പിഴ ലഭിച്ചു. സംസ്ഥാന ഭാരവാഹികള്‍ ദേശീയ ഭാരവാഹികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങളാണ് തെളിവായി ലഭിച്ചത്. നിരാക്ഷേപ പത്രിക ഇല്ലാത്തവര്‍ക്ക് മരുന്ന് വിതരണം ചെയ്തവരുടെ പ്രശ്നത്തില്‍ ഇതിനു മുന്‍പും ഈ അസോസിയേഷന് നടപടി നേരിടേണ്ടി വന്നിരുന്നു.

ആരോഗ്യ മേഖലയിലും, ഔഷധ വിപണിയിലും കടന്നു വരുന്ന അനാരോഗ്യ പ്രവണതകള്‍ കുറയ്ക്കാന്‍ ഇത്തരം ശിക്ഷാ നടപടികള്‍ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

1 comment: