ചെന്നൈ വെള്ളപ്പോക്കത്തോട് അനുബന്ധിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും 22 KSRTC ബസ്സുകള്‍ അവിടെ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ KSRTC അനുവദിച്ചത് പ്രശംസനീയമാണ്. 3 ഉം 4 ഉം ഇരട്ടി ചാര്‍ജ്ജ് വാങ്ങി സ്വകാര്യ വാഹനങ്ങള്‍ അഭയാര്‍ത്ഥികളെ കുത്തിനിറച്ച് കൊണ്ട് പോയപ്പോഴാണ് KSRTC യുടെ ഈ സേവനം പ്രശംസ അര്‍ഹിക്കുന്നത്.ചെന്നൈയിലേക്ക് KSRTCയ്ക്ക് സാധാരണ സര്‍വീസ് ഇല്ല.
പല KSRTC ജീവനക്കാരും അഭയാര്‍ത്ഥികള്‍ക്കായി സ്വന്തം ചിലവില്‍ ഭക്ഷണവും വെള്ളവും വാങ്ങിയാണ് ചെന്നൈയിലേക്ക് യാത്രയായത്. ബംഗളുരുവില്‍ നിന്നുള്ള 3 പേരടക്കം 4 KSRTC ജീവനക്കാര്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് ദൗത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. ആളുകള്‍ ജീവനക്കാരെ വിളിക്കുകയും, ബസ്സുകള്‍ അഭയാര്‍ത്ഥികള്‍ക്കായി കാത്തുകിടക്കുകയും ചെയ്തു.
'ആന ബസ്' എന്ന് വിളിച്ച് മലയാളി കളിയാക്കുന്ന KSRTC ബസ്സുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഓര്‍മ്മിക്കുന്നത് കൂടിയായി ഈ കാര്യങ്ങള്‍. രാവിലെയും, രാത്രിയും സര്‍വീസും, പൊതു ജന സേവനവും എല്ലാം നല്‍കുന്ന KSRTC ബസ്സുകള്‍ നിലനില്‍ക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.

ശരിയാണ്
ReplyDeleteതികച്ചും മാത്റ്കാപരമായ ഒരു കാര്യമാണ്,
ReplyDelete