Thursday, 10 December 2015

10 മണിക്കൂര്‍ നല്‍കിയാല്‍ സിഡി ഹാജരാക്കാം : ബിജു രാധാകൃഷ്ണന്‍ ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് കയ്യേറ്റം

മുഖ്യമന്ത്രിയ്ക്കും, 5 ഭരണപക്ഷ നേതാക്കള്‍ക്കും എതിരേ കഴിഞ്ഞ ദിവസം മൊഴി നല്‍കിയതിന്‍റെ തെളിവായ സിഡി കൈയിലുണ്ടെന്നു ബിജു രാധാകൃഷ്ണന്‍. സിഡി ഹാജരാക്കാന്‍ 10 മണിക്കൂര്‍ കൂടി വേണം.കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കാറില്‍ പോകാന്‍ അനുവദിച്ചാല്‍ 10 മണിക്കൂറിനകം സിഡി എത്തിക്കാം. ഇത് വെളിപ്പെടുത്തിയ തന്നെ മാധ്യമങ്ങള്‍ അവഹേളിക്കുകയും, ഭ്രാന്തനായി ചിത്രീകരിക്കുകയും ചെയ്യുന്നു.ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നിലാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

ബിജുവിനെ ഹാജരാക്കാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് കയ്യേറ്റം. മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യത്തെ തുടന്നു സംസാരിക്കാനായി. പോലീസ്
 മുട്ടുകൈ കൊണ്ട് ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

സോളാര്‍ കമ്മീഷന്‍റെ കഴിഞ്ഞ സിറ്റിങ്ങിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം 5 ഭരണ പക്ഷ MLA മാര്‍ സരിതയെ ലൈംഗീകമായി ദുരുപയോഗിക്കുന്ന വീഡിയോകള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍ കമ്മീഷന്‍ നിലപാടെടുത്തു.

2 comments:

  1. എത്റയും പെട്ടെന്ന് ഹാജരാക്കാന് കഴിയട്ടെ

    ReplyDelete
  2. എത്റയും പെട്ടെന്ന് ഹാജരാക്കാന് കഴിയട്ടെ

    ReplyDelete