തലശേരി പോലീസ് സബ് ഡിവിഷനു കീഴില്‍ പണിതീരാത്ത വീടിനുള്ളില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രമാണിത്.മറ്റ് രണ്ടു സ്ഥലങ്ങളില്‍നിന്നായി ഉഗ്രശക്തിയുള്ള ഏഴു ബോംബുകള്‍ പിടിച്ചെടുത്തു. ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നെത്തിയ ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും നേതുത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന റെയ്ഡിലാണ് ബോംബുശേഖരങ്ങളും നിര്‍മാണ കേന്ദ്രവും കണ്ടെത്തിയത്.
കതിരൂര്‍ നായനാര്‍ റോഡില്‍നിന്ന് മലാലിലേക്ക് പോകുന്ന വഴിക്ക് കാട്ടാമ്പള്ളി വത്സല എന്നയാളുടെ പണിതീരാത്ത വീടിനുള്ളിലാണ് ബോംബ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് ഉഗ്രശക്തിയുള്ള നാലു ബോംബുകള്‍ പിടികൂടി.
ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്ന പുന്നം വെസ്റ്റ് അത്താഴപ്പുരയ്ക്കല്‍ വീട്ടില്‍ ജിത്തു എന്ന ശ്രീജിത്ത് (28), കതിരൂര്‍ നാലാം മൈല്‍ സൗപര്‍ണികയില്‍ മുത്തു എന്ന രാംജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. ഈ കേന്ദ്രത്തില്‍നിന്ന് നാലു ബോംബുകള്‍ക്കു പുറമെ ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ ശ്രീജിത്ത് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും എഎസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിനുനേരെ ബോംബെറിഞ്ഞ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വീടു വളഞ്ഞാണ് നാലുപേരെയും പോലീസ് പിടികൂടിയത്.
പാനൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആവിയാട് കുന്നില്‍നിന്നാണ് മൂന്നു ബോംബുകള്‍ കണ്ടെടുത്തത്. പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഈ സ്ഥലത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുണ്ടായിരുന്നത്.

സംഘ പരിവാറിന്‍റെ 'സ്വയം സേവനം'
ReplyDelete