Tuesday, 8 December 2015

നൗഷാദിന്‍റെയും സുബിനേഷിന്‍റെയും രക്ത സാക്ഷിത്വങ്ങള്‍

കോഴിക്കോട് മാലിക്കടവ് മേല്‍പ്പക്കുടി വീട്ടില്‍ നൗഷാദ് എന്ന 33 വയസ്സുകാരന്‍ അഴുക്കു ചാലിലെ ആള്‍തുളയില്‍പെട്ട് കിടന്ന 2 ആന്ധ്രാ സ്വദേശി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ചു ജീവന്‍ വെടിഞ്ഞ സംഭവം ഏവര്‍ക്കും നല്ല മാതൃകയാണ്.
അതുപോലെ കോഴിക്കോട് നിന്നും തന്നെ കൊയിലാണ്ടി ചേലിയ മുതുബസാര്‍ അടിയള്ളുര്‍ മിതല്‍ സുബിനേഷ് എന്ന ജവാന്‍ കാശ്മീരിലെ രജൗരി ജില്ലയില്‍ നഷേര എന്ന സ്ഥലത്ത് വച്ച് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട സുബിനേഷ് എന്ന 28 വയസ്സുകാരന്‍ രാജ്യത്തിനും ഇന്ത്യക്കാര്‍ക്കും ജ്വലിക്കുന്ന ഓര്‍മ്മയാണ്.

നൌഷാദിന്‍റെത് നിസ്വാര്‍ത്ഥ സേവനത്തിന്‍റെത് ആണെങ്കില്‍ സുബിനേഷിന്റെത് കടമയോടുള്ള ആത്മാര്‍ത്ഥതയുടെ പ്രതീകമാണ്. അതിനാല്‍ ഇവര്‍ നല്‍കുന്ന മാതൃക സമൂഹത്തിന്വഴികാട്ടിയാണ്.

1 comment: