Tuesday, 8 December 2015

ആയുർവേദത്തെ അംഗീകരിച്ച് ആധുനീക ശാസ്ത്രം

ആധുനീക ശാസ്ത്രം ആയുർവേദത്തെ  അംഗീകരിക്കുന്നു. ആയുർവേദത്തിലെ വാതം, പിത്തം, കഫം എന്ന ത്രി ധാതു സങ്കൽപത്തിന് ജനിതക ഘടനയുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഹൈദരാബാദിലെ centre for cellular and molecular biology ആണ് 3400 പേരിലെ പഠനത്തിന് ശേഷമാണ് ഇത് പുറത്ത് വിട്ടത്
ത്രി ധാതുക്കളുടെ ഏറ്റക്കുറച്ചിലായ ത്രിദോഷമാണ് രോഗകാരണം എന്ന ആയുർവേദ - ഗ്രീക്ക് സങ്കൽപങ്ങൾ ശാസ്ത്രം പണ്ട് തള്ളിയിരുന്നു.


ത്രിദോഷം എന്ന സങ്കൽപം ഗ്രീസിൽ ഹ്യൂമർ എന്ന പേരിലാണ് അറിയപ്പെട്ടത്. ഗയിലിനെപ്പോലുള്ളവർ അത് ഉയർത്തി പ്പിടിച്ചു. ആയുർവേദത്തിൽ അപൂർവ മരുന്നുകൾ ടൂറിസത്തിന് മാത്രമായി ഉള്ള ഹൃസ്വ ദൃഷ്ടിയിലാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇതൊന്ന് കൊണ്ട് മാത്രം ആയുർവേദം മുഴുവൻ ശരിയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ആധുനീക വൈദ്യശാസ്ത്രവുമായി ആരോഗ്യകരമായ യോജിപ്പാണിവിടെ ആവശ്യം. ഇതിഹാസങ്ങളിലെ കഥകൾ പോലും ചരിത്ര സംഭവമായി ഉയർത്തി കാണിക്കുന്ന സാഹശ്ചര്യത്തിൽ ഇത് ഒരിക്കലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടരുത്.

2 comments: