Friday, 11 December 2015

രക്തദാനത്തിലൂടെ സാമൂഹിക വിപ്ലവത്തിന് ഡി വൈ എഫ് ഐ

   


  രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം   ശക്തമായ സാമൂഹിക പ്രതിബദ്ധതയും കൈമുതലായുള്ള കരുത്തുറ്റ  പ്രസ്ഥാനമാണ്‌ ഡി വൈ എഫ് ഐ . കേരളത്തിലെ  ഏറ്റവും ശക്തമായ യുവജന പ്രസ്ഥാനം എന്ന സ്ഥാനം ഡി വൈ എഫ് ഐക്ക് ലഭിച്ചത്  നിരവധി ഐതിഹാസ സമരങ്ങളിലൂടെയും  സാമൂഹിക വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളിലൂടെയുമാണ് .
രക്തദാനത്തിനു  തയ്യാറായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഏതുസമയത്തും ഏതു സ്ഥലത്തും സജ്ജമായിരുന്നു . ഇപ്പോള്‍  ഈ രംഗത്ത് കൂടുതല്‍ മുന്നേറാന്‍ മറ്റൊരു സാമൂഹിക മുന്നേറ്റത്തിനു  വഴിതെളിക്കാന്‍  മനുഷ്യനന്മ ലക്ഷ്യമിട്ട്  പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയാണ്  ഡി വൈ എഫ് ഐ . രക്തദാന സന്നദ്ധരായ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനത്തിന് പുതിയൊരു മൊബൈല്‍ അപ്ലിക്കേഷന്‍ രൂപം കൊണ്ടിരിക്കുന്നു. '' മാനുഷം " എന്ന ഈ അപ്ലിക്കേഷന്‍ മൊബൈലില്‍  ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഇതു സമയത്തും  രക്ത ദാതാക്കളെ ലഭിക്കും .


                 പതിനായിരത്തിലേറെ രക്തദാതാക്കളെയാണ്  ഡി വൈ എഫ് ഐ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . രോഗിക്ക് ആവശ്യമായ രക്തഗ്രൂപും സ്ഥലവും ഈ ആപ്ലിക്കേഷനില്‍  രേഖപ്പെടുത്തിയാല്‍ മതിയാവും . ഇതോടെ  ഏറ്റവും അടുത്ത് ലഭ്യമായ ദാതാവിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും ആപ്ലിക്കേഷനില്‍ ലഭിക്കും .രക്ത വേണ്ടയാള്‍ക്ക് ഏറ്റവും  അടുത്തുനിന്നും ദാതാവിനെ ലഭിക്കും എന്നതാണ്  ഏറ്റവും  വലിയ  പ്രത്യേകത .കൂടാതെ ആശുപത്രികള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ആപ്ലിക്കേഷനിലൂടെ സ്വതന്ത്രമായി  ബന്ധപ്പെടനാകും .ഓഫ്ലൈനിലും  ഓണ്‍ലൈനിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ആപ്ലിക്കേഷന്‍ രൂഒപം കൊടുത്തിരിക്കുന്നത്‌ . ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ ഏറ്റവും അധികം അംഗങ്ങളുള്ള രക്തദാന മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിച്ചിരിക്കുന്നത് .

       രക്തദാനത്തിനു പുറമേ അവയവദാന ക്യംപയിനും അനുബന്ധ പരിപാടികളും  ഡി വൈ എഫ് ഐ നേതൃത്വത്തില്‍  ഒരുക്കുന്നുണ്ട്‌ .മാനുഷം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉത്ഘാടനം ഈ മാസം 15നു വൈകിട്ട് തിരുവനതപുരം വി ജെ ടി ഹള്ളില്‍ നടക്കുമെന്ന്  ജിഇല്ല നേതാക്കളായ  പി, ബിജുവും അഡ്വ. ഐ.സജുവും  അറിയിച്ചു. ഡി വൈ എഫ് ഐ യൂനിറ്റ് അടിസ്ഥാനത്തിലാണ് രക്തദാതാക്കളുടെ  പട്ടിക തയ്യാറാക്കിയത് .വരും ദിവസങ്ങളില്‍  മറ്റു ജില്ലകളില്‍  കൂടി ആപ്ലിക്കേഷന്‍  വ്യാപിപ്പിക്കുന്നതോടെ  കേരളത്തിലെവിടെയും ഇതു സമയത്തും രോഗികള്‍ക്ക് രക്ത ദാതാക്കളെ  ലഭിക്കും .കൂടാതെ മുഴുവന്‍ ആശുപത്രികളിലും രോഗികള്‍ക്കായി ഹെല്‍പ്ഡസ്ക്  ആരംഭിക്കാനും  ഡി വൈ എഫ് ഐ  ആലോചിക്കുന്നുണ്ട് .

രക്തദാന ശൃംഗലയില്‍ നിങ്ങള്‍ക്കും  ആനി ചേരാം .കൂടുതല്‍ വിവരങ്ങള്‍ക്ക് 9895611224,9567280020  എന്നീ  നമ്പരുകളില്‍  ബന്ധപ്പെടാം . ബന്ധപ്പെടേണ്ട ഈ മെയില്‍  dyfitvmdo1980@gmail.com.   അടിയന്തിരമായി രക്തം ആവശ്യം വരുന്ന ഇതു രക്തഗ്രൂപില്‍ പെട്ട രോഗിക്കും രക്തം എത്തിക്കാന്‍ വേണ്ടിയുള്ള  ഈ സേവനം  ത്ഹികച്ചും സൗജന്യമാണ്.ഏതു രക്ത ഗ്രൂപ്പ്  ആയാലും  1 മണിക്കൂറിനുള്ളില്‍  ആശുപത്രിയിലെത്തി  രക്തം  നല്‍കും ..ഒരിക്കല്‍ രക്തം നല്‍കിയ ആളുടെ  പേര്  അടുത്ത മൂന്നു മാസം  പട്ടികയില്‍  ഉണ്ടാകില്ല . എല്ലാ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും  പദ്ധതിയില്‍  അങ്ങമാകാന്‍ അവസരമുണ്ട് .

         ഡി വൈ എഫ് ഐ യുടെ  ഈ പ്രവര്‍ത്തനങ്ങള്‍  വന്‍ സാമൂഹിക മുന്നേറ്റത്തിനു വഴിതുറക്കും. നിരവധി രക്തദാന അവാര്‍ഡുകള്‍  നേടിയിട്ടുള്ള  സംഘടനയാണ്  ഡി വൈ എഫ് ഐ .


1 comment:

  1. സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നേറുന്ന DYFI പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ.

    ReplyDelete