Monday, 7 December 2015

വിദ്യാഭ്യാസ രംഗത്ത് വിപ്ലവത്തിനൊരുങ്ങി സിപിഐഎം; പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നതിനെ കുറിച്ച് സിപിഎം ആലോചന തുടങ്ങിയിരിക്കുന്നു. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
പാര്‍ട്ടിയുടെ ബഹുജനാടിത്തറ വര്‍ധിപ്പിക്കാന്‍ സഹായകമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരായുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിദഗ്ധരുടെ യോഗം പ്രകാശ് കാരാട്ട് വിളിച്ചത്. ഈ യോഗത്തിലാണ് വിദ്യാഭ്യാസ മേഖലയിലേക്ക് സിപിഐഎം+ കടക്കുന്നത് സംബന്ധിച്ച സൂചന കാരാട്ട് നല്‍കിയത്.

മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന പ്രധാനയിടം വിദ്യാഭ്യാസ മേഖലയാണെന്നും, വര്‍ഗീയ സ്വഭാവത്തോടെ തുടങ്ങിയ പല അണ്‍എയ്ഡഡ് സ്കൂളുകളും വിദ്യാര്‍ത്ഥികളുടെ മനസില്‍ ഇത്തരം ചിന്തകള്‍ നിറക്കുന്നുവെന്നും പാര്‍ട്ടി നിരീക്ഷണം നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മതേതര വിദ്യാഭ്യസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മേഖല ലക്ഷ്യമിട്ട് നീങ്ങാന്‍ സിപിഎം തയ്യാറെടുക്കുന്നത്.ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായത്തെ സ്വാഗതം ചെയ്തു. കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി പ്ലീനം വിദ്യാഭ്യസ രംഗത്തേക്കുള്ള പാര്‍ട്ടിയുടെ കടന്നു വരവ് ചര്‍ച്ച ചെയ്യും.

ബാങ്കിംഗ്, ആശുപത്രി തുടങ്ങിയ മേഖലകളില്‍ നിലവില്‍ പാര്‍ട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാജ്യത്ത് വിപ്ലവകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സിപിഐഎമ്മിന്‍റെ ഈ നീക്കം പ്രതീക്ഷയോടെയാണ് കേരള സമൂഹം ഉറ്റു നോക്കുന്നത്.

സിപിഎം വിദ്യാഭ്യാസ രംഗത്തേക്ക്; പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി

Read more at: http://www.asianetnews.tv/news/kerala/CPI-M--entering-in-to-Education-sector--primary-talks-are-on-40084
സിപിഎം വിദ്യാഭ്യാസ രംഗത്തേക്ക്; പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി

Read more at: http://www.asianetnews.tv/news/kerala/CPI-M--entering-in-to-Education-sector--primary-talks-are-on-40084

2 comments:

  1. വിപ്ലവം ജയിക്കട്ടെ

    ReplyDelete
  2. വിദ്യാഭ്യാസ രംഗത്ത് ഏറെ മുൻപിൽ നിൽക്കുന്നതും വർഗീയ സ്വാധീനം ആ മേഘലയിൽ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമായ കേരളത്തിൽ ഈ പദ്ധതി കാര്യമായ ഗുണം പാർടിക്ക് ചെയ്യില്ല. എന്നാൽ ഹിന്ദിമേഘലയിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഈ പദ്ധതി ഏറെ പ്രയോജനകരമായിരിക്കും പാർടിക്കും ജനങ്ങൾക്കും..
    അഭിവാദ്യങ്ങൾ

    ReplyDelete