437 കോടി രൂപയോളം സംഭാവന വാങ്ങി കോർപ്പറേറ്റുകളുടെ തോഴരായി ബിജ പി മാറിയെന്ന് വ്യക്തമാക്കുന്നതാണ് തെരഞെടുപ്പ് കമ്മീഷൻെറ രേഖകൾ. ബിജെപിക്ക് തൊട്ടു പിന്നിലായി എന്‍സിപിയും കോർപ്പറേറ്റുകളുടെ സമ്മാനം പറ്റിയിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പ് ബിജെപിക്ക് 117.3 കോടി രൂപ സംഭാവന നല്‍കിയതായും രേഖകൾ കാണിക്കുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 2014-15 വർഷത്തെ ഇലക്ഷൻ കമ്മീഷൻെറ പക്കലുളള കണക്കാണ് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ടത്. വിവിധ കോര്‍പ്പറേറ്റ് ഭീമന്മാരില് നിന്ന് 437.3 കോടി രൂപയുടെ സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്. ഭാരതി ഗ്രൂപ്പ് 132 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 117.3 കോടി രൂപയും സംഭാവനയായി നല്കി. സംഭാവനയുടെ സ്രോതസ് വെളിപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു,138 കോടിയാണ് രേഖകളിൽ കോൺഗ്രസ്സ് വാങിയിട്ടുളളത്. കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകൾ കാണിക്കുന്നു,സ്വകാര്യ ഭീമന്മാരുടെ തുക സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി സിപിഎമ്മും സിപിഐയുമാണ്. ജനങ്ങള്‍ നല്കിയ പിരിവും, അംഗത്വ – വരിസംഖ്യ ഇനത്തില്‍ ലഭിച്ച തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് എന്നും ഇലക്ഷന് കമ്മീഷന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2013- 14 വര്‍ഷത്തില്‍ 2കോടി രൂപയുടെ സംഭാവനയാണ് സിപിഐഎമ്മിന് ലഭിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം 3.4 കോടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്നും കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.

കോർപ്പറേറ്റ് ഭരണം കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്ക്.... സംഭാവനകൾ പെരുകുമ്പോൾ അഴിമതികളും പെരുകുന്നു....
ReplyDelete