CPIM ബ്രാഞ്ച് സെക്രട്ടറിയെ അടക്കം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍.
മാവേലിക്കര: തെക്കേക്കര വരേണിക്കല്‍ വാര്‍ഡിലെ LDF ഇന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്രമിച്ച് CPIM ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 പ്രവര്‍ത്തകരെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ 5 RSS ക്രിമിനലുകള്‍ പിടിയില്‍. താമരക്കുളം കിഴക്ക് VV നിവാസില്‍ വിശാഖ്(20), വള്ളിക്കുന്നം മലവിള വടക്കേതില്‍ സഞ്ചു(24), വള്ളിക്കുന്നം കണ്ണിശ്ശേരിയില്‍ നിധിന് (ഹനുമാന്-18) , പുലിയൂര് ഇലഞ്ഞിമേല്‍ കോയിക്കലേത്ത് അനുരാഗ് (ജാങ്കോ-24), വള്ളിക്കുന്നം കടുവിനാല്‍ തോണ്ടിയില്‍ അതുല്‍ ചന്ദ്രന് (കണ്ണപ്പന്-23) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
CPIM ബ്രാഞ്ച് സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ മധുസൂദനന് പിള്ള, ഗോപിനാഥ പിള്ള എന്നിവരാണ് ആക്രമണത്തിനിരയായത്. ഇതില്‍ മധുസൂദനന് പിള്ള ഇപ്പോഴും പരിക്കില്‍ നിന്നും മോചിതനായിട്ടില്ല. ആക്രമണം നടത്തിയ 9 അംഗ സംഘത്തില്‍ 5 പേരെയാണ് താമരക്കുളത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 1 ആം പ്രതി വിശാഖ് ഒഴികെയുള്ള 4 പേരും LDF ഇന്റെ വള്ളിക്കുന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് CPIM പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. 2 ദിവസം മുന്‍പാണ് ഇവര്‍ പുറത്തിറങ്ങിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
തെരഞ്ഞെടുപ്പിന് 2 നാള് മുന്‍പ് നവംബര്‍ 2 ഇന്‍ രാത്രി 10:30 ഓടെയാണ് ആക്രമണം നടത്തുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഓഫീസില്‍ വിശ്രമിക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിക്കപെട്ടത്. 3 ബൈക്കുകളിലായെത്തിയ ആക്രമികള്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. അന്ന് തന്നെ അവര്‍ RSS കൊട്ടേഷന്‍ ഗുണ്ടകളാണെന്നു സ്ഥിരീകരിച്ചിരുന്നു.
വരേണിക്കല്‍ വാര്‍ഡില്‍ LDF സ്ഥാനാര്‍ത്ഥിയ്ക്കെതിരായി BJP-SNDP സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. ഇവിടെ UDF സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. BJP-SNDP-കോണ്‍ഗ്രസ് സഖ്യം ഒന്നിച്ചു നിന്നിട്ടും LDF സ്ഥാനാര്‍ത്ഥി നൂറു കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

സത്യം എന്നായാലും പുറത്തുവരും
ReplyDelete