Thursday, 10 December 2015

സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രി‌വാൾ



ഡൽഹിൽ ആം ആദ്‌മി സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രി‌വാൾ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടുമാണ് കേജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം ആന്റി കറപ്‌ഷൻ ബ്രാഞ്ചിന്രെ നിസഹകരണം ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. ഇതിനിടെ അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കും മുന്നറിയിപ്പ് നൽകി. ഡൽഹി സർക്കാരിൽ അഴിമതിക്കാർക്ക് ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥനെന്നോ എം.എൽ.എയെന്നോ മന്ത്രിയെന്നോ അതിന് ഭേദമുണ്ടാകില്ലെന്നും സിസോദിയ വ്യക്തമാക്കി. സിസോദിയ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രതാപ് സിംഗിനെ 2 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണിത്.

1 comment:

  1. കോര്പ്പരെട്ടുകള്‍ക്കുള്ള ഭരണത്തില്‍ ജന സേവന മനോഭാവം പ്രതീക്ഷിക്കണ്ട

    ReplyDelete